ഭിന്നശേഷി നൈപുണ‍്യ കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകന്‍റെ പേരിടാൻ നീക്കം; പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും

പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
youth congress and dyfi protest over naming skill centre after rss founder

ഭിന്നശേഷി നൈപുണ‍്യ കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകന്‍റെ പേരിടാൻ നീക്കം; പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും

Updated on

പാലക്കാട്: പാലക്കാട് നഗരസഭയിലെ ഭിന്നശേഷി നൈപുണ‍്യ കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപക നേതാവിന്‍റെ പേരിടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും.

യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐയും ചേർന്ന് തറക്കലിടൽ ചടങ്ങ് തടഞ്ഞ് പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ആർഎസ്എസ് സ്ഥാപകൻ കെ.ബി. ഹെഡ്ഗേവാറിന്‍റെ പേരിടാനായിരുന്നു നഗരസഭയുടെ നീക്കം. ഇതിനെതിരേയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐയും പ്രതിഷേധിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com