വയനാട്ടിലെത്തിയ മന്ത്രിമാർക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; കരിങ്കൊടി കാണിച്ച പ്രവർത്തകർ കസ്റ്റഡിയിൽ

മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, എം.ബി രാജേഷ്, കെ.രാധാകൃഷ്ണൻ, കെ.രാജൻ എന്നിവരുൾപ്പെടെയുള്ളവരാണ് വയനാട്ടിലെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on

സുൽത്താൻ ബത്തേരി: വയനാട്ടിൽ കാട്ടാന ആക്രണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാനെത്തിയ മന്ത്രി സംഘത്തിന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ജില്ലാ പ്രസിഡന്‍റ് അമൽ ജോയിയുടെ നേതൃത്വത്തിൽ ബത്തേരി ചുങ്കത്തുവെച്ചാണ് മന്ത്രിമാർക്ക് നേരെ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

കരിങ്കൊടി കാണിക്കാൻ നിന്ന അഞ്ചുപേരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഈ സമയം മാറിനിന്ന രണ്ടുപേരാണ് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മന്ത്രി സംഘത്തിനു നേരെ പ്രതിഷേധിച്ചത്.

മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, എം.ബി രാജേഷ്, കെ.രാധാകൃഷ്ണൻ, കെ.രാജൻ എന്നിവരുൾപ്പെടെയുള്ളവരാണ് വയനാട്ടിലെത്തിയത്. മന്ത്രിമാർ സന്ദർശനം നടത്താത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സർവ്വകക്ഷിയോഗം ഉൾപ്പെടെ വിളിച്ചുചേർത്തിട്ടുണ്ട്. യോഗത്തിന് ശേഷം മന്ത്രിമാർ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com