"ഹാപ്പി ബർത്ത് ഡേ ബോസ്''; പൊലീസ് സ്റ്റേഷനിൽ സിഐയുടെ പിറന്നാൾ ആഘോഷമാക്കി യൂത്ത് കോൺഗ്രസ്

സിഐക്കെതിരേ വകുപ്പ് തല നടപടി ഉണ്ടായേക്കും
youth congress celebrates kerala police inspector birthday at koduvally station

"ഹാപ്പി ബർത്ത് ഡേ ബോസ്''; പൊലീസ് സ്റ്റേഷനിൽ സിഐയുടെ പിറന്നാൾ ആഘോഷമാക്കി യൂത്ത് കോൺഗ്രസ്

Updated on

കോഴിക്കോട്: പൊലീസ് സ്റ്റേഷനിൽ സിഐക്ക് പിറന്നാൾ ആഘോഷമൊരുക്കി യൂത്ത് കോൺഗ്രസ്. കൊടുവള്ളി സ്റ്റേഷനിലാണ് സംഭവം. കൊടുവള്ളി സിഐ കെ.പി. അഭിലാഷിന്‍റെ ജന്മദിനമാണ് സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ചത്.

കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാർ ആഘോഷത്തിൽ പങ്കെടുത്തു. "ഹാപ്പി ബർത്ത് ഡേ ബോസ്'' എന്ന തലക്കെട്ടോടെ ആഘോഷത്തിന്‍റെ വീഡിയോ ഫെയ്സ് ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു. മേയ് 30 നായിരുന്നു സംഭവം. യൂത്ത് കോൺഗ്രസ് കൊടുവള്ളി മണ്ഡലം പ്രസിഡന്‍റ് പി.സി. ഫിജാസ് ആണ് വീഡിയോ എഫ്ബിയിൽ പങ്കുവച്ചിരിക്കുന്നത്.

സംഭവത്തിൽ ഡിവൈഎസ്പി റിപ്പോർട്ട് തേടിയിട്ടുണ്ട്. സിഐക്കെതിരേ നടപടിയുണ്ടായേക്കുമെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com