
പയ്യോളിയിൽ വാറ്റുചാരായവുമായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പിടിയിൽ
പയ്യോളി: വാറ്റുചാരായവുമായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പിടിയിൽ. പയ്യോളി മണ്ഡലം പ്രസിഡന്‍റ് രഞ്ജിത് ലാലിനെയാണ് എക്സൈസ് പിടികൂടിയത്.
മകളുടെ പിറന്നാൾ ആഘോഷത്തിനു വേണ്ടി സുഹൃത്തുക്കൾക്കായി ചാരായം വാങ്ങാൻ പോയപ്പോഴാണ് എക്സൈസ് പിടികൂടിയത്. ഇയാൾക്കൊപ്പം അഭിലാഷ് എന്ന ആളും പിടിയിലായിട്ടുണ്ട്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. മൂന്നര ലിറ്റർ ചാരായം, 50 ലിറ്റർ വാഷ്, 30 ലിറ്റർ സ്പെന്‍റ് വാഷ് എന്നിവയാണ് പിടികൂടിയത്.