യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

മ്യൂസിയം പൊലീസാണ് കേസിൽ അന്വേഷണം നടത്തിയിരുന്നത്
യൂത്ത് കോൺഗ്രസ്
യൂത്ത് കോൺഗ്രസ്file
Updated on

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന പരാതിയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. വിവിധ ജില്ലകളിൽ അന്വേഷിക്കേണ്ട കേസായതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസിന്‍റെ മേൽനോട്ടം ക്രൈംബ്രാഞ്ച് ഡിഐജി ജയനാഥ് എസ്പി ജയശങ്കറിനാണ് .

മ്യൂസിയം പൊലീസാണ് കേസിൽ അന്വേഷണം നടത്തിയിരുന്നത്. പത്തനംതിട്ട കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നായിരുന്നു ആദ്യ കണ്ടെത്തെൽ. എന്നാൽ പിന്നീട് കാസർകോടും തട്ടിപ്പ് നടന്നതായി കണ്ടെത്തി. സംസ്ഥാന വ്യാപകമായി അന്വേഷണം വേണ്ടിവന്നതിനാൽ കേസ് ക്രൈംബ്രാഞ്ചിനു കൈമാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് തുടർ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്.

വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദാണ് അവസാനം അറസ്റ്റിലായത്. കേസിലെ പ്രതികളെ ആപ്പ് ഉപയോഗിച്ച് കാർഡ് നിർമിക്കാൻ സാഹായിച്ചത് ഇയാളാണെന്ന് പൊലീസ് പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com