

എ.പി. അബ്ദുള്ളക്കുട്ടി
കണ്ണൂർ: ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുള്ളക്കുട്ടിക്കെതിരേ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അനുതാജ്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി സമൂഹമാധ‍്യമത്തിലൂടെ പ്രചാരണം നടത്തിയതായും അതിനാൽ ക്രിമിനൽ കേസ് എടുക്കണമെന്നുമാണ് പരാതി.
ഭീകരൻ മസൂദ് അസറിന്‍റെയും ഹാഫീസ് സഈദിന്‍റെയും ബംഗ്ലാദേശിന്‍റെ ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിന്‍റെയും ചിത്രങ്ങൾക്കൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രം വച്ച് ഇതിൽ ആരാണ് ഇന്ത‍്യക്ക് ഏറ്റവും അപകടകാരിയായ വ‍്യക്തിയെന്നായിരുന്നു അബ്ദുള്ളക്കൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇതിനെതിരേയാണ് കോൺഗ്രസ് നേതാവ് പരാതി നൽകിയിരിക്കുന്നത്.