അന്തരിച്ച നേതാക്കളെ ഫേസ്ബുക്ക് കുറിപ്പിലൂടെ അപമാനിച്ചു; വിനായകനെതിരേ പരാതി

ഡിജിപിക്കും എറണാകുളം നോർത്ത് പൊലീസിനുമാണ് പരാതി നൽകിയിരിക്കുന്നത്.
Youth Congress files complaint against actor Vinayakan for insulting deceased leaders through Facebook post
വിനായകൻ
Updated on

കൊച്ചി: അന്തരിച്ച നേതാക്കളെ ഫേസ്ബുക്ക് കുറിപ്പിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടൻ വിനായകനെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന് സിജോ ജോസഫാണ് പരാതി നൽകിയത്. ഡിജിപിക്കും എറണാകുളം നോർത്ത് പൊലീസിനുമാണ് പരാതി നൽകിയിരിക്കുന്നത്.

അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, ഉമ്മന്‍ ചാണ്ടി, മഹാത്മാ ​​ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ജോർജ് ഈഡൻ എന്നിവരുടെ പേരുകൾ കുറിച്ചു കൊണ്ടായിരുന്നു മോശപ്പെട്ട ഭാഷയിൽ വിനായകൻ പോസ്റ്റ് പങ്കുവച്ചത്.

പോസ്റ്റിന് താഴെ നിരവധി പേരാണ് വിനായകനെതിരേ കമന്‍റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇത്തരത്തില്‍ 2023 ജൂലൈയില്‍ ഉമ്മന്‍ ചാണ്ടി അന്തരിച്ച സമയത്തും മോശമായ രീതിയില്‍ അദ്ദേഹത്തെ അധിക്ഷേപിച്ച് കൊണ്ടുള്ള പോസ്റ്റ് വിനായകന്‍ പങ്കുവച്ചിരുന്നു. വന്‍ രോഷമായിരുന്നു അന്ന് ഉയര്‍ന്നത്. വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.

വിനായകന്‍ മാപ്പ് പറയണമെന്നും കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് അന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. പിന്നാലെ വിനായകനെതിരേ പൊലീസ് കേസും എടുത്തിരുന്നു. പുതിയ പോസ്റ്റിലും വ്യാപക പ്രതിഷേധവും വിമര്‍ശനവും ഉയരുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com