വർഗീയ പരാമർശം; പി.സി. ജോർജിനെതിരേ യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി

അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ പി.സി. ജോർജ് വർഗീയ പരാമർശം നടത്തിയെന്നാണ് പരാതി
youth congress files complaint to dgp against p.c. george

വർഗീയ പരാമർശത്തിൽ പി.സി. ജോർജിനെതിരേ കേസെടുക്കണം; യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി

Updated on

തിരുവനന്തപുരം: ബിജെപി നേതാവ് പി.സി. ജോർജിനെതിരേ കേസെടുക്കണമെന്നാവശ‍്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ പി.സി. ജോർജ് വർഗീയ പരാമർശം നടത്തിയെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ടി. അനീഷാണ് പരാതി നൽകിയത്.

പരിപാടിയുടെ സംഘാടകരായ എച്ച്ആർഡിഎസിന്‍റെ പ്രവർത്തനങ്ങൾ ദുരൂഹമാണെന്നും പരാതിയിൽ ഉന്നയിക്കുന്നു. ഇത്തരം വർഗീയ പരാമർശങ്ങൾ നടത്തിയതിന് മുൻപും പി.സി. ജോർജിനെതിരേ കേസെടുത്തിട്ടുണ്ടെന്നും എന്നാൽ തക്കതായ ശിക്ഷ ലഭിക്കാത്തത് മൂലമാണ് പി.സി. ജോർജ് വർഗീയ പരാമർശങ്ങൾ ആവർത്തിക്കുന്നതെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ പകർപ്പ് മുഖ‍്യമന്ത്രിക്കും അയച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com