'വിദേശ നമ്പറിൽ നിന്നും തുടർച്ചയായി വീഡിയോ കോൾ വഴി അശ്ലീല ദൃശ്യങ്ങൾ'; പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ്

ആരെയും വ്യക്തിഹത്യ ചെയ്യാനല്ലെന്നും തന്‍റെ സ്വകാര്യതയിൽ കടന്നു കയറി അശ്ലീല ദൃശ്യങ്ങൾ അയച്ച് തൃപ്തിയടയുന്നവരെ തുറന്നു കാട്ടാനാണെന്നും അരിത നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു
അരിത ബാബു| ഫെയ്സ് ബുക്കിലൂടെ പങ്കുവച്ച ചിത്രം
അരിത ബാബു| ഫെയ്സ് ബുക്കിലൂടെ പങ്കുവച്ച ചിത്രം
Updated on

ആലപ്പുഴ: വിദേശ ഫോൺ നമ്പറിൽ നിന്ന് വീഡിയോ കോൾ വഴി അശ്ലീല ദൃശ്യങ്ങൾ അയച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അരിത ബാബു പൊലീസിൽ പരാതി നൽകി. ഖത്തർ രജിസ്ട്രേഷനിലുള്ള നമ്പറിൽ നിന്നും വീഡിയോ കോൾ‌ വന്നതോടെയാണ് അരിത കായംകുളം ഡിവൈഎസ്പി ഓഫിസിലെത്തി പരാതി നൽകിയത്.

തുടർച്ചയായി ഖത്തറിൽ നിന്നും വീഡിയോ കോളുകൾ വരുന്നതായി അരിത പറഞ്ഞു. വിളിക്കുന്നത് ആരാണെന്ന് ചോദിച്ചെങ്കിലും പ്രതികരിച്ചില്ലെന്നും വീണ്ടും വീണ്ടും വീഡിയോ കോളുകൾ വിളിക്കുകയായിരുന്നെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

കൂടാതെ വിളിക്കുന്ന ആളുടെ മുഖം വ്യക്തമാകാത്ത വിധം ഫോൺ ക്യാമറ മറച്ചിരിക്കുകയായിരുന്നെന്നും സുഹൃത്തുക്കളുടെ ഫോണുകളിൽ നിന്നും വിളിച്ചപ്പോൾ മുഖ്യം പതിഞ്ഞതായും അരിത പറഞ്ഞു. കിട്ടിയ ദൃശ്യങ്ങളടക്കം പങ്കു വച്ചാണ് അരിത പരാതി നൽകിയിരിക്കുന്നത്.

ഈ ദൃശ്യങ്ങൾ അരിത ഫെയ്സ് ബുക്കിലും പങ്കു വച്ചിരുന്നു. ആരെയും വ്യക്തിഹത്യ ചെയ്യാനല്ലെന്നും തന്‍റെ സ്വകാര്യതയിൽ കടന്നു കയറി അശ്ലീല ദൃശ്യങ്ങൾ അയച്ച് തൃപ്തിയടയുന്നവരെ തുറന്നു കാട്ടാനാണെന്നും അരിത നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com