എകെജി സെന്‍റര്‍ ആക്രമണക്കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനു ജാമ്യം

കർശന നിര്‍ദേശത്തോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്
Youth Congress leader Suhail Shahjahan granted bail in AKG center attack case
സുഹൈല്‍ ഷാജഹാന്‍
Updated on

കൊച്ചി: എകെജി സെന്‍റര്‍ ആക്രമണക്കേസിലെ രണ്ടാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ സുഹൈല്‍ ഷാജഹാന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു കാരണവശാലും കേസിനെ സ്വാധീനിക്കരുതെന്ന് കോടതിയുടെ കർശന നിര്‍ദേശത്തോടെയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് വിജു ഏബ്രഹാമിന്‍റെ ബെഞ്ചാണ് ഉപാധികളോടെ പ്രതിക്കു ജാമ്യം അനുവദിച്ചത്.

2022 ജൂലൈ 1ന് എകെജി സെന്‍ററിനുനേരെ ബോംബെറിഞ്ഞ സംഭവത്തിൽ ഈ മാസം 3ന് ഡൽഹിയിൽ നിന്ന് അറസ്റ്റിലായശേഷം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന സുഹൈലിന്‍റെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സുഹൈൽ ഹൈക്കോടതിയെ സമീപിച്ചത്. തന്നെ ഈ കേസിൽ ഉൾപ്പെടുത്തിയതു രാഷ്ട്രീയ പ്രതികാരം തീർക്കുന്നതിന്‍റെ ഭാഗമാണെന്നും ഏതുവിധത്തിലുള്ള അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും സുഹൈൽ ജാമ്യഹർജിയിൽ പറഞ്ഞു. ഒന്നാം പ്രതിക്കും ബോംബും സ്കൂട്ടറും കൈമാറിയ നാലാം പ്രതിക്കും ജാമ്യം ലഭിച്ചുവെന്ന കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com