യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; ജലപീരങ്കി, കണ്ണീർവാതകം

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; ജലപീരങ്കി, കണ്ണീർവാതകം

തിരുവനന്തപുരം: നികുതി വർധനക്കെതിരെ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. മാർച്ചിനുനേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.

കറുത്ത വസ്ത്രം ധരിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ചിനെത്തിയത്. ദേവസ്വം ബോർഡ് ജംഗ്ഷനിൽ പൊലീസ് ബാരിക്കേഡുകൾ വെച്ച് മാർച്ച് തടഞ്ഞെങ്കിലും അത് തകർക്കാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്നാണ് പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com