
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലുണ്ടായ തീ പിടുത്തത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്. കൊച്ചി മേയറുടെ ഓഫീസിൽ മാലിന്യം വിതറിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
ഡെപ്യൂട്ടി മേയറുടെ ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിപക്ഷ കൗൺസിലർമാരും പ്രതിഷേധമായി എത്തി. അതേസമയം ബ്രഹ്മപുരത്തെ തീ നിയന്ത്രണ വിധേയമാണെന്ന് കൊച്ചി കോർപ്പറേഷൻ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ ഇന്നലെ രാത്രിയും തീ ഉണ്ടായെന്നും ആരോഗ്യപ്രശ്നങ്ങൾ നേരിട്ടെന്നും കോടതി പ്രതികരിച്ചു.