കസ്റ്റഡി മർദനം; ഡിഐജി ഓഫിസിനു മുന്നിൽ കൊലച്ചോറ് സമരവുമായി യൂത്ത് കോൺഗ്രസ്

ഡിഐജി ഓഫിസിനു മുന്നിലുള്ള ബാരിക്കേഡിനു സമീപത്ത് വച്ച് ഇലയിട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു
youth congress protest in kunnamkulam police atrocity

കസ്റ്റഡി മർദനം; ഡിഐജി ഓഫിസിനു മുന്നിൽ കൊലച്ചോറ് സമരവുമായി യൂത്ത് കോൺഗ്രസ്

Updated on

തൃശൂർ: കുന്നംകുളത്തെ കസ്റ്റഡി മർദനത്തിനെതിരേ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. തൃശൂർ ഡിഐജി ഓഫിസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ 'കൊലച്ചോറ്' സമരം നടത്തി. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്‍റായിരുന്ന വി.എസ്. സുജിത്തിനെ മർദിച്ച പൊലീസ് ഉദ‍്യോഗസ്ഥരുടെ മുഖം മൂടി ധരിച്ച് പൊലീസ് വേഷത്തിലായിരുന്നു പ്രതിഷേധ സമരം.

ഡിഐജി ഓഫിസിനു മുന്നിലുള്ള ബാരിക്കേഡിനു സമീപത്ത് വച്ച് ഇലയിട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസ് സ്റ്റേഷനുകളിൽ ജനങ്ങളെ തല്ലികൊല്ലുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

2023 ഏപ്രിൽ അഞ്ചിനായിരുന്നു സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദിക്കുകയും പരുക്കേൽപ്പിക്കുകയും ചെയ്തത്. ചൊവ്വന്നൂരിൽ വഴിയരികിൽ നിൽകുകയായിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടത് ചോദ‍്യം ചെയ്തതിനായിരുന്നു സുജിത്തിന് മർദനമേറ്റത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com