തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളിൽ നിന്നു മാറ്റി നിർത്തുന്നു; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ രാജിവച്ചു

സ്വന്തം മണ്ഡലത്തിലെ കാര്യങ്ങൾ പോലും തന്നെ അറിയിക്കുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു
congress
congress
Updated on

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ സംഘടനയിൽ നിന്നും രാജിവച്ചു. തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളിൽ സഹകരിപ്പിക്കുന്നില്ലെന്നാരോപിച്ചാണ് നടപടി. സ്വന്തം മണ്ഡലത്തിലെ കാര്യങ്ങൾ പോലും തന്നെ അറിയിക്കുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

ഷൈനിനെയും തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആർ.എസ്. ഷാലിമാറിനേയും അഖിലേന്ത്യാ സെക്രട്ടറിയോട് തട്ടിക്കയറിയതിന് മുൻപ് സസ്പെൻഡ് ചെയ്തിരുന്നു. 2023 ജനുവരിയിലായിരുന്നു സസ്‌പെൻഡ് ചെയ്തത്. പിന്നീട് സസ്‌പെൻഷൻ പിൻവലിക്കുകയും സംഘടനയിലേക്ക് തിരിച്ചെടുക്കുകയുമായിരുന്നു. തുടർന്ന് സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com