കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഇരുവരേയും ടൗൺ പൊലീസ് അറസ്റ്റു ചെയ്തു നീക്കി
youth congress with black flag protest against chief minister
കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം
Updated on

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. മലപ്പുറത്തെ ന്യൂനപക്ഷത്തെ അധിക്ഷേപിച്ച മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രവർ‌ത്തകരുടെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി വിജിൽ മോഹൻ, സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. ഇരുവരേയും ടൗൺ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് മലപ്പുറം ജില്ലയെ മുഴുവനായി അപമാനിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് മുസ്ലീം ലീഗ് വിമർശിച്ചു. അധികാരം നിലനിർത്താനും സ്വന്തം കുടുംബം ചെയ്ത വൃത്തികേടുകൾ മറച്ചുവയ്ക്കാനും ഒരു പ്രദേശത്തെയാകെ അപമാനികുന്ന മുഖ്യമന്ത്രിയുടെ നടപടിക്കെതിരേ വരും ദിവസങ്ങളിൽ പ്രതിഷേധം ആളികത്തുമെന്നും മുസ്ലീംലീഗ് മുന്നറിയിപ്പ് നൽകുന്നു.

Trending

No stories found.

Latest News

No stories found.