

ശബരിമല സ്വർണക്കൊള്ള; മുഖ‍്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
file image
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ വാഹന വ‍്യൂഹത്തിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.
യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് വിജയ് ഇന്ദുചൂഡൻ, ജില്ലാ സെക്രട്ടറി ജിതിൻ നൈനാൻ ഉൾപ്പടെയുള്ളവരാണ് അറസ്റ്റിലായത്. മുഖ‍്യമന്ത്രി പോകുന്ന വഴിയിൽ കാത്തിരുന്ന പ്രവർത്തകർ കരിങ്കൊടി വീശുകയായിരുന്നു.