രാഹുലിനെ സംരക്ഷിച്ചത് ഷാഫി; ഹൈക്കമാൻഡിന് പരാതി

പാലക്കാട്ടെ ഒരു വിഭാഗം യൂത്ത് കോൺ‌ഗ്രസ്, കോൺഗ്രസ് പ്രവർത്തകരാണ് പരാതി നൽകിയത്
youth congress workers gave complaint to highcommand

രാഹുൽ, ഷാഫി

Updated on

പാലക്കാട്: യൂത്ത് കോൺഗ്രസ് അധ‍്യക്ഷസ്ഥാനം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതിനു പിന്നാലെ ഷാഫി പറമ്പിൽ എംപിക്കെതിരേ ഹൈക്കമാൻഡിന് പരാതി. പാലക്കാട്ടെ ഒരു വിഭാഗം യൂത്ത് കോൺ‌ഗ്രസ്, കോൺഗ്രസ് പ്രവർത്തകരാണ് പരാതി നൽകിയത്. രാഹുലിനെ സംരക്ഷിച്ചത് ഷാഫിയാണെന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്.

പരാതികൾ ഷാഫിയെ അറിയിച്ചിട്ടും പ്രതികരിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. രാഹുലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പിലാണെന്ന് കഴിഞ്ഞ ദിവസം എഴുത്തുകാരി ഹണി ഭാസ്കരനും വ‍്യക്തമാക്കിയിരുന്നു. രാഹുലിനെതിരേ നിരവധി പേർ ഷാഫിക്ക് പരാതി നൽകിയെന്നും എന്നാൽ ഷാഫി നടപടി സ്വീകരിക്കാൻ തയാറായില്ലെന്നും ഹണി പറഞ്ഞിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com