മൂവാറ്റുപുഴയിൽ എയർഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവിന് പരുക്ക്; സ്വയം വെടിയുതിർത്തതെന്ന് സൂചന, അന്വേഷണം

മൂവാറ്റുപുഴ മടവൂർ പുതിയേടത്ത് കുന്നേൽ റഷീദിനെയാണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്
youth critically injured by air gun shot in muvattupuzha admitted to hospital
മൂവാറ്റുപുഴയിൽ എയർഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവിന് പരുക്ക്; സ്വയം വെടിയുതിർത്തതെന്ന് സൂചന, അന്വേഷണം
Updated on: 

മുവാറ്റുപുഴ: എയർഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവിന് ഗുരുതര പരുക്ക്. മൂവാറ്റുപുഴ മടവൂർ പുതിയേടത്ത് കുന്നേൽ റഷീദിനെയാണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

റഷീദ് അപകടനില തരണം ചെയ്തിട്ടില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണു സംഭവം. റഷീദ് സ്വയം എയർഗൺ ഉപയോഗിച്ചു വെടി വയ്ക്കുകയായിരുന്നെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.