പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു

ഇന്നലെ അർധരാത്രിയാണ് സംഭവം
പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു

കാഞ്ഞങ്ങാട്: പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. തായന്നൂർ കുഴിക്കോൽ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്.

ഇന്നലെ അർധരാത്രിയാണ് സംഭവം. എണ്ണപ്പാറയിൽ ഫുട്ബോൾ മത്സരം നടക്കുന്നിടത്ത് കുലുക്കിക്കുത്ത് കളിച്ചിരുന്ന യുവാവ് പൊലീസ് വാഹനം കണ്ട് ഭയന്നോടുകയായിരുന്നു. തൊട്ടടുത്ത പറമ്പിലെ 20 കോൽ താഴ്ചയുള്ള കിണറ്റിലാണ് വിഷ്ണു വീണത്. ഉടൻ തന്നെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com