പറമ്പ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ കൂൺ കഴിച്ചു: കൊച്ചിയിൽ യുവാവ് മരിച്ചു

രക്തം ഛർദിച്ച് കുഴഞ്ഞുവീണ ഷിയാസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായി
youth died by eating poisonous mushroom in panangad
ഷിയാസ്
Updated on

കൊച്ചി: പറമ്പ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ കൂൺ കഴിച്ച് വിഷബാധയേറ്റ് യുവാവ് മരിച്ചു. പനങ്ങാട് തച്ചോടിയിൽ ഷിയാസ് (45) ആണ് മരിച്ചത്. ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.

ഈ മാസം ആറിനാണ് വീടിനടുത്തുള്ള പറമ്പ് ശുചിയാക്കുന്നതിനിടെയാണ് ഷിയാസിന് കൂൺ ലഭിക്കുന്നത്. വിഷക്കൂൺ എന്നറിയാതെ അദ്ദേഹം അത് ശേഖരിച്ച് വീട്ടിലെത്തിച്ച് കഴിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മറ്റാരും കൂൺ കഴിച്ചിരുന്നില്ല.

ഉച്ചയോടെ ഷിയാസിന് ശാരീരിക അസ്വസ്ഥത തുടങ്ങി. രക്തം ഛർദിച്ച് കുഴഞ്ഞുവീണ ഷിയാസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായി. വെന്‍റിലേറ്ററിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ മരിച്ചു. കൂണിൽ നിന്നുള്ള വിഷബാധയെന്ന് സ്ഥിരീകരിച്ചു. അസ്വാഭാവിക മരണത്തിന് പനങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com