ക്രിസ്മസ് ആഘോളങ്ങൾക്കിടെ മരത്തിൽ നിന്ന് വീണു; സ്കാൻ നിർദേശിച്ചെങ്കിലും കാര‍്യമാക്കിയില്ല, യുവാവ് മരിച്ച നിലയിൽ

കിളിമാനൂർ ആലത്തുകാവ് സ്വദേശി അജിനാണ് മരിച്ചത്
Man falls from tree during Christmas celebrations; scan ordered but not performed, youth found dead
ക്രിസ്മസ് ആഘോളങ്ങൾക്കിടെ മരത്തിൽ നിന്ന് വീണു; സ്കാൻ നിർദേശിച്ചെങ്കിലും കാര‍്യമാക്കിയില്ല, യുവാവ് മരിച്ച നിലയിൽ
Updated on

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങൾക്കിടെ മരത്തിൽ നിന്നും വീണ യുവാവ് മരിച്ച നിലയിൽ. കിളിമാനൂർ ആലത്തുകാവ് സ്വദേശി അജിൻ (24) ആണ് മരിച്ചത്. ക്രിസ്മസ് ആഘോഷങ്ങൾക്കിടെ മരം അലങ്കരിക്കാനായി കയറിയപ്പോൾ കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നു.

ഉടനെ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ തലയ്ക്ക് സ്കാൻ ചെയ്യുന്നതടക്കമുള്ള വിദഗ്ധ ചികിത്സ നിർദേശിച്ചെങ്കിലും കാര‍്യമാക്കിയിരുന്നില്ല. പിന്നാലെയാണ് അജിനെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതമാകാം മരണകാരണമെന്നാണ് നിഗമനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com