ഇടുക്കി വ‍്യൂ പോയിന്‍റിൽ അപകടം; 70 അടി താഴ്ചയിലേക്ക് വീണ് യുവാവ്

വണ്ണപ്പുറം സ്വദേശി സാംസൺ ജോർജാണ് വ‍്യൂ പോയിന്‍റിൽ നിന്നും താഴ്ചയിലേക്ക് വീണത്
youth falls from viewpoint idukki

ഇടുക്കി വ‍്യൂ പോയിന്‍റിൽ അപകടം; 70 അടി താഴ്ചയിലേക്ക് വീണ് യുവാവ്

Updated on

ഇടുക്കി: കോട്ടപ്പാറ വ‍്യൂ പോയിന്‍റിൽ നിന്ന് യുവാവ് താഴ്ചയിലേക്ക് വീണു. വണ്ണപ്പുറം സ്വദേശി സാംസൺ ജോർജാണ് വ‍്യൂ പോയിന്‍റിൽ നിന്ന് 70 അടി താഴ്ചയിലേക്ക് വീണത്.

വിവരമറിഞ്ഞ് ഫയർ ഫോഴ്സ് ഉദ‍്യോഗസ്ഥർ സഥലത്തെത്തിയാണ് യുവാവിനെ രക്ഷപെടുത്തിയത്. ശനിയാഴ്ച പുലർച്ചയോടെ സുഹൃത്തുക്കൾക്കൊപ്പം കാഴ്ച കാണാൻ എത്തിയതായിരുന്നു സാംസൺ.

ഇതിനിടെയാണ് കാൽ വഴുതി താഴേക്ക് വീണത്. കൂടെയുണ്ടായിരുന്ന സുഹൃത്തുകൾ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയും തുടർന്ന് തൊടുപുഴയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം യുവാവിനെ രക്ഷപെടുത്തുകയായിരുന്നു. നിസാര പരുക്കുകളുള്ള സാംസൺ ജോർജിനെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com