മികച്ച യുവജന പ്രവർത്തകനുള്ള യൂത്ത് ഐക്കൺ അവാർഡ് കെ.ആർ.രൂപേഷിന്

അഡീഷ്ണൽ അഡ്വക്കേറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ പ്രശസ്തി പത്രം നൽകി
മികച്ച യുവജന പ്രവർത്തകനുള്ള യൂത്ത് ഐക്കൺ അവാർഡ് കെ.ആർ.രൂപേഷിന്

ചേർത്തല : കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിൻ്റെയും നെഹ്റു യുവകേന്ദ്രയുടെയും കീഴിൽ പ്രവർത്തിക്കുന്ന നിലാവ് സാംസ്ക്കാരിക വേദിയുടെ യൂത്ത് ഐക്കൺ അവാർഡ് ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവിൽ നിന്ന് കെ.ആർ.രൂപേഷ് ഏറ്റുവാങ്ങി. അഡീഷ്ണൽ അഡ്വക്കേറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ പ്രശസ്തി പത്രം നൽകി.

യുവജന രാഷ്ട്രീയം, കൊവിഡ് - പ്രളയകാല സന്നദ്ധ പ്രവർത്തനം, പാലിയേറ്റീവ് കെയർ അടക്കമുള്ള ജനക്ഷേമ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്ക്കാരം,കവി പൂവത്തൂർ സദാശിവൻ, ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ എം.എൻ.ഗിരി, സാമൂഹിക പ്രവർത്തക മായ വി.എസ് നായർ, തൊളിക്കോട് റിയാസ്,എ.കെ.ആഷിർ തുടങ്ങിയവർ അടങ്ങിയ ജൂറി യാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ഭാരത് ഭവനിൽ നടന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വച്ചാണ് അവാർഡ് നൽകിയത്. ചെയർമാൻ പൂവച്ചൽസുധീർ അധ്യക്ഷത വഹിച്ചു.സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർ പേഴ്സൺ അഡ്വ.ജയാ ഡാളി, നെഹ്റു യുവകേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ കുഞ്ഞഹമ്മദ്.കെ,ഭാരത്ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, വിളപ്പിൽ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com