കോഴിക്കോട്ട് നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി; നാലംഗ സംഘം അറസ്റ്റിൽ

വയനാട് സ്വദേശി റഹീസിനെ സുഹൃത്തായ സിനാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ടുപോയത്
youth kidnapped in kozhikode found

കോഴിക്കോട്ട് നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി; നാലംഗ സംഘം അറസ്റ്റിൽ

Updated on

കോഴിക്കോട്: നടക്കാവിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കക്കാടം പൊയിലിന് സമീപത്തെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് യുവാവിനെ പൊലീസ് കണ്ടെത്തിയത്. തട്ടിക്കൊണ്ട് പോയ സംഘത്തിലെ 4 പേരെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വയനാട് സ്വദേശി റഹീസിനെ സുഹൃത്തായ സിനാന്‍റെ നേതൃത്വത്തിലുള്ള സംഘം ജവഹർനഗർ കോളനിയിൽ വച്ച് പുലർച്ചെയാണ് തട്ടിക്കൊണ്ടുപോയത്.

കാറിലെത്തിയ യുവാവിനെ ഇന്നോവയിൽ വന്ന നാലംഗ സംഘം കാർ സഹിതം തട്ടിക്കൊണ്ടു പോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ യുവാവിനെ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക പ്രശ്നമാണ് തട്ടിക്കൊണ്ടു പോവലിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com