

യൂത്ത് ലീഗിന്‍റെ റാലിക്ക് പിന്നാലെ വൻ ഗതാഗതക്കുരുക്ക്; കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേർക്കെതിരേ കേസ്
കൊച്ചി: കൊച്ചിയിലെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലിക്കെതിരേ കേസ്. ഗതാഗതക്കുരുക്കുണ്ടാക്കിയെന്ന് കാട്ടി സയ്യദ് മുനവ്വറലി ശിഹാബ് തങ്ങൾ, പികെ ഫിറോസ് ഉൾപ്പെടെ 12 പേർക്കെതിരെയും, കണ്ടാലറിയാവുന്ന രണ്ടായിരത്തോളം ആളുകൾക്കെതിരേയുമാണ് കേസ്.
യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ഗോശ്രീ പാലം മുതൽ മറൈൻഡ്രൈവ് വരെ റോഡിലൂടെ ജാഥ നടത്തുകയായിരുന്നു. പിന്നാലെ വലിയ ഗതാഗത കുരുക്കാണ് ഉണ്ടായത്. ഇതിനെതിരേ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് പൊലീസ് നടപടി.