കുടിവെള്ളക്ഷാമം; വില്ലേജ് ഓഫിസിൽ തോക്കുമായി യുവാവിന്‍റെ പ്രതിഷേധം

കുടിവെള്ളക്ഷാമം; വില്ലേജ് ഓഫിസിൽ തോക്കുമായി യുവാവിന്‍റെ പ്രതിഷേധം
Updated on

തിരുവനന്തപുരം: കുടിവെള്ളം മുടങ്ങിയതിനെ ചൊല്ലി വെങ്ങാനൂർ വില്ലേജ് ഓഫീസിൽ തോക്കുമായി യുവാവിന്‍റെ പ്രതിഷേധം. വെങ്ങാനൂർ സ്വദേശി മുരുകൻ (33) ആണ് പ്രതിഷേധിച്ചത്.

ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. കുടിവെള്ളം കിട്ടുന്നില്ലെന്ന് പരാതിപ്പെട്ടിട്ടും കൃത്യമായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് യുവാവ് തോക്കുമായി ഓഫീസിനു മുന്നിൽ വന്നത്. ശേഷം ഗേറ്റ് പൂട്ടി. ഇതോടെ ജീവനക്കാരും ആവശ്യങ്ങൾക്കായി ഓഫീസിൽ എത്തിയവരും പരിഭ്രാന്തരായി. വില്ലേജ് ഓഫീസർ തഹസിൽദാറിനെയും ബാലരാമപുരം പൊലീസിനെയും വിവരം അറിയിച്ചു.

തുടർന്ന് പൊലീസെത്തി മുരുകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2 വർഷമായി വെള്ളം കിട്ടാതെ കർഷകരുൾപ്പെടെ പ്രതിന്ധിയിലാണെന്നും അതിനാലാണ് പ്രതിഷേധിച്ചതെന്നും മുരുകൻ പൊലീസിനോട് പറഞ്ഞു. എയർഗൺ ഉപയോഗിച്ച് ഭയപ്പെടുത്താൻ നോക്കിയതാണെന്ന് പൊലീസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com