തൃപ്പൂണിത്തുറ മെട്രൊ ട്രാക്കിൽ നിന്ന് റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു

സംഭവത്തിന് പിന്നാലെ മെട്രൊ സർവീസ് തടസപ്പെട്ടു
youth died after jumping from kochi metro track onto road

തൃപ്പൂണിത്തുറ മെട്രൊ ട്രാക്കിൽ നിന്ന് റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു

Updated on

കൊച്ചി: തൃപ്പൂണിത്തുറ വടക്കേക്കോട്ടയിൽ യുവാവ് മെട്രൊ ട്രാക്കിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് ട്രാക്കിൽ നിന്ന് ചാടിയത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. വടക്കേക്കോട്ട മെട്രൊ സ്റ്റേഷനിലെത്തിയ യുവാവ് മെട്രൊ ടിക്കറ്റെടുത്ത ശേഷം സ്റ്റേഷനിലേക്ക് കയറി. ട്രാക്കിലൂടെ ഏറെദൂരം നടന്ന് പോവുകയായിരുന്നു.

ഇത് കണ്ട ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയിരുന്നില്ല. ഉടൻ തന്നെ ജീവനക്കാർ വൈദ്യുതി ലൈൻ ഓഫ് ചെയ്തു. ഫയർഫോഴ്സും പൊലീസും സംഭവസ്ഥലത്തെത്തി ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പിന്തിരിഞ്ഞിരുന്നില്ല.

ഫയർഫോഴ്സ് താഴെ വല വിരിച്ചിരുന്നു. എന്നാൽ, വലയിൽ വീഴാതിരിക്കുന്ന രീതിയിൽ യുവാവ് താഴേക്ക് ചാടുകയായിരുന്നു. ആദ്യം കൈകുത്തി വീഴുകയും പിന്നീട് തലയിടിക്കുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിന് പിന്നാലെ മെട്രൊ സർവീസ് തടസപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com