youth shoot at the woman s house in malappuram
മലപ്പുറത്ത് യുവതിയുടെ വീടിനു നേരെ യുവാവ് വെടിയുതിർത്തു

വിവാഹത്തിൽനിന്നു പിന്മാറി; മലപ്പുറത്ത് യുവതിയുടെ വീടിനു നേരെ യുവാവ് വെടിയുതിർത്തു

അബു താഹിറിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു
Published on

മലപ്പുറം: വിവാഹത്തിൽ നിന്നും പിന്മാറിയ വൈരാഗ്യത്തിൽ യുവതിയുടെ വീടിന് നേരെ യുവാവ് വെടിയുതിർത്തു. കോട്ടക്കൽ സ്വദേശിയായ അബു താഹിർ പൊലീസ് പിടിയിലായി. ഇന്നലെ രാത്രിയാണ് വീടിന് നേരെ എയർഗൺ ഉപയോഗിച്ച് മൂന്നു തവണ വെടിവച്ചത്. വീടിന്‍റെ ജനൽ ചില്ലുകൾ പൊട്ടി.

അബു താഹിറിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. പ്രതിയുടെ പെരുമാറ്റത്തിലുള്ള പ്രശ്നം കാരണമാണ് യുവതി വിവാഹത്തിൽനിന്ന് പിൻമാറിയതെന്നാണ് സൂചന. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

logo
Metro Vaartha
www.metrovaartha.com