യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം; ബിനുവിന്‍റെ ബന്ധുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും

ലൈസൻസില്ലാത്ത നാടൻ തോക്ക് ബിനുവിന് ലഭിച്ച കേന്ദ്രത്തെക്കുറിച്ചും പൊലീസ് പരിശോധിക്കുന്നുണ്ട്.
Youth shot dead; Investigation team to question Binu's relatives

യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം; ബിനുവിന്‍റെ ബന്ധുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും

representative image

Updated on

പാലക്കാട്: കല്ലടിക്കോട്ടിൽ യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവത്തിൽ മൂന്നേക്കർ മരുതുംകാട് ബിനുവിന്‍റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അന്വേഷണ സംഘം വ്യാഴാഴ്ച ചോദ്യം ചെയ്യും. ബിനു ഉപയോഗിച്ചിരുന്ന നാടൻ തോക്കുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തും.

ലൈസൻസില്ലാത്ത നാടൻ തോക്ക് ബിനുവിന് ലഭിച്ച കേന്ദ്രത്തെക്കുറിച്ചും പൊലീസ് പരിശോധിക്കുന്നുണ്ട്. ഒക്റ്റോബർ 14നാണ് കല്ലടിക്കോട്ട് മൂന്നേക്കറിൽ സ്വദേശിക്കളായ ബിനു, നിതിൻ എന്നിവരേ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.

നിതിൻ വീടിനുളളിലും ബിനു വീടിനു മുന്നിലെ റോഡിലുമാണ് മരിച്ചു കിടന്നത്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവച്ച് മരിച്ചതെന്നായിരുന്നു സൂചന. ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സമീപവാസികൾ സംഭവം അറിയുന്നത്. വഴിയിൽ മരിച്ചു കിടക്കുന്ന ബിനുവിനെ കണ്ട് നടത്തിയ പരിശോധനയിലാണു വീട്ടിൽ‌ നിതിന്‍റെ മൃതദേഹം കണ്ടെത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com