ഇടുക്കിയിൽ യുവാവ് കുത്തേറ്റു മരിച്ചു; ബന്ധു അറസ്റ്റിൽ

മൈക്കിള്‍ സിറ്റി കല്ലുമാലിക്കല്‍ രാജനാണ് കുത്തേറ്റ് മരിച്ചത്
Youth stabbed to death in Idukki

പ്രതി അനൂപ്

Updated on

തൊടുപുഴ: ഇടുക്കി കഞ്ഞിക്കുഴിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ചുരുളിപതാല്‍ മൈക്കിള്‍ സിറ്റി കല്ലുമാലിക്കല്‍ രാജനാണ് (26) കുത്തേറ്റ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് കൊല നടന്നത്. സംഭവത്തില്‍ രാജന്‍റെ ബന്ധുവും അയല്‍വാസിയുമായ അനൂപിനെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി 10.30ഓടെ രാജന്‍റെ വീട്ടില്‍വച്ചാണ് സംഭവം നടന്നത്. രാജന്‍ തടി പണിക്കാരനാണ്. പ്രതിയായ അനൂപ് കഞ്ഞിക്കുഴിയിലെ ഒരു ചിക്കന്‍ സെന്‍ററിൽ ജോലി ചെയ്യുകയാണ്. രാജന്‍റെ പിതാവിന്‍റെ സഹോദരിയുടെ മകനാണ് അനൂപ്.

സ്ഥലത്തു നിന്നും രക്ഷപ്പെട്ട അനൂപിനെ വെള്ളിയാഴ്ച പുലര്‍ച്ചെ 3.00 മണിയോടെ കഞ്ഞിക്കുഴി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നമാണ് കൊലപാതക കാരണമെന്നാണ് വിവരം. രാജന്‍റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

logo
Metro Vaartha
www.metrovaartha.com