ലഹരിയെ തുടച്ച് നീക്കാൻ യുവാക്കൾ ഒറ്റക്കെട്ടായി കൈ കോർക്കണം; ജോസ് കെ മാണി എം.പി

ലഹരി ഉപയോഗിക്കില്ല എന്ന് തീരുമാനിക്കുന്നതിനൊപ്പം അപകടകരമായി ലഹരിയിലേക്ക് പോകുന്നവരെ തടയാനും യുവാക്കൾക്ക് ആകണം
ലഹരിയെ തുടച്ച് നീക്കാൻ യുവാക്കൾ ഒറ്റക്കെട്ടായി കൈ കോർക്കണം; ജോസ് കെ മാണി എം.പി
Updated on

കോട്ടയം: രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ ലഹരിയെ തുടച്ച് നീക്കാൻ യുവാക്കൾ ഒറ്റക്കെട്ടായി കൈ കോർക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി.  കേരള യൂത്ത് ഫ്രണ്ട് ഭാരവാഹികളുമായി നടത്തിയ ചാറ്റ് വിത്ത് ചെയർമാൻ ആശയവിനിമയ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ലഹരി ഭീഷണി അതിജീവിക്കാൻ മുന്നിൽ നിൽക്കേണ്ടത് യുവാക്കളാണ്. ലഹരി ഉപയോഗിക്കില്ല എന്ന് തീരുമാനിക്കുന്നതിനൊപ്പം അപകടകരമായി ലഹരിയിലേക്ക് പോകുന്നവരെ തടയാനും യുവാക്കൾക്ക് ആകണമെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്(എം) ജില്ലാ പ്രസിഡൻ്റ് പ്രൊഫ. ലോപ്പസ് മാത്യു, ടോബിൻ കെ അലക്സ് യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന ഭാരവാഹികളായ ഷേയ്ക്ക് അബ്ദുള്ള, ദീപക് മാമ്മൻ മത്തായി, ബിറ്റു വൃന്ദാവൻ, റോണി വലിയപറമ്പിൽ, ഷിബു തോമസ്, ശരത് ജോസ്, കെ.വൈ സുനറ്റ്, 

ഡാവി സ്റ്റീഫൻ, അജിതാ സോണി, അമൽ ജോയി, ചാർളി ഐസക്, ഡിനു ചാക്കോ,സുനിൽ പയ്യപ്പള്ളി, മിഥുലാജ് മുഹമ്മദ്, ബിൻസൺ ഗോമസ്, എൽബി അഗസ്റ്റിൻ, എസ് അയ്യപ്പൻ പിളള, ജോജി പി തോമസ്, മനു മുത്തോലി, ഷിജോ ഗോപാലൻ,ജോമി എബ്രഹാം,അജേഷ് കുമാർ, ഇ.റ്റി സനീഷ്, തോമസുകുട്ടി വരിക്കയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com