കൊട്ടിയൂർ ബാവലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയെ യുവാക്കൾ രക്ഷപെടുത്തി

കൊട്ടിയൂർ വൈശാഖോത്സവത്തിൽ അച്ഛനോടൊപ്പം പങ്കെടുക്കാനെത്തിയതായിരുന്നു പെൺകുട്ടി
Youths rescued girl who accidently falls in Kottiyoor river

പെൺകുട്ടിയെ രക്ഷിക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ

Updated on

കണ്ണൂർ: കൊട്ടിയൂർ ബാവലിപ്പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയെ പ്രദേശത്തുണ്ടായിരുന്ന യുവാക്കൾ രക്ഷപെടുത്തി. കൊട്ടിയൂർ വൈശാഖോത്സവത്തിൽ അച്ഛനോടൊപ്പം പങ്കെടുക്കാനെത്തിയതായിരുന്നു കുട്ടി. ഇതിനിടെയാണ് ബാവാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടത്.

കുട്ടി ഒഴുക്കിൽപ്പെട്ടതു കണ്ടതോടെ സംഭവ സ്ഥലത്തുണ്ടായിരുന്ന യുവാക്കൾ പുഴയിലിറങ്ങി കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു.

അതേസമയം, കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ദിവസം മുതൽ ശക്തമായ മഴയാണ്. മഴയെ തുടർന്ന് പുഴകളിലെ ഒഴുക്കും വർധിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com