

രാജൻ ജോസഫ്
പത്തനംതിട്ട: സോഷ‍്യൽ മീഡിയയിലൂടെ അപമാനിച്ചുവെന്ന പരാതിയിൽ യൂട‍്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വിഡിയോ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയിൽ അടുത്തിടെ രാജൻ ജോസഫ് അറസ്റ്റിലായിരുന്നു. ഈ കേസിൽ ജാമ‍്യവ‍്യവസ്ഥകളുടെ ലംഘനം കൂടി ചൂണ്ടിക്കാട്ടിയാണ് അടൂർ പൊലീസിന്‍റെ നടപടി.