യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കി

വാഹനങ്ങളുടെ രൂപമാറ്റം ഗതാഗത നിയമങ്ങളുടെ ലംഘനമാണെന്ന് അറിയില്ലെന്നാണ് സ്വിമ്മിംഗ് പൂൾ ഒരുക്കിയ വിഷയത്തിൽ സഞ്ജു ടെക്കി വിശദീകരിച്ചത്
youtuber sanju techy driving license cancelled by enforcement rto
Sanju Techie

ആലപ്പുഴ: യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്ത കാലത്തേക്ക് റദ്ദാക്കി എൻഫോഴ്സ്മെന്‍റ് ആർടിഒ. എൻഫോഴ്സ്മെന്‍റ് ആർടിഒ ആർ. രമണനാണ് ഇക്കാര്യം അറിയിച്ചത്. തുടർച്ചയായി മോട്ടോർ വാഹന നിയമ ലംഘനങ്ങളുടെ പേരിലാണ് നടപടി.

വാഹനങ്ങളുടെ രൂപമാറ്റം ഗതാഗത നിയമങ്ങളുടെ ലംഘനമാണെന്ന് അറിയില്ലെന്നാണ് സ്വിമ്മിംഗ് പൂൾ ഒരുക്കിയ വിഷയത്തിൽ സഞ്ജു ടെക്കി വിശദീകരിച്ചത്. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും കടുത്ത നടപടിയിലേക്ക് കടക്കരുതെന്നും സഞ്ജു ടെക്കി വ്യക്തമാക്കിയിരുന്നു.

അതേസമയം, കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് കുളിച്ച് യാത്ര ചെയ്ത സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളെജിൽ സാമൂഹികസേവനം തുടരുകയാണ്. ഇക്കഴിഞ്ഞ ജൂണ്‍ 11നാണ് സാമൂഹിക സേവനം ആരംഭിച്ചത്. 15 ദിവസത്തേക്കാണ് ഇവർക്ക് ശിക്ഷ നൽകിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.