യൂട‍്യൂബർ ഷഹീൻ ഷായുടെ മുടിമുറിച്ചത് അച്ചടക്കത്തിന്‍റെ ഭാഗമായിട്ടെന്ന് റിപ്പോർട്ട്

ഡ്രഗ് അഡിക്ഷന്‍റെ പ്രശ്നങ്ങളും ഷഹീൻ പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറ‍യുന്നു
YouTuber Shaheen Shah's hair cut was part of disciplinary action, report says
യൂട‍്യൂബർ ഷഹീൻ ഷായുടെ മുടിമുറിച്ചത് അച്ചടക്കത്തിന്‍റെ ഭാഗമായിട്ടെന്ന് റിപ്പോർട്ട്
Updated on

തൃശൂർ: യൂട‍്യൂബർ ഷഹീൻ ഷായുടെ മുടിമുറിച്ചത് അച്ചടക്കത്തിന്‍റെ ഭാഗമായിട്ടാണെന്ന് വിയൂർ ജയിൽ സുപ്രണ്ടിന്‍റെ റിപ്പോർട്ട്. മുടി മുറിക്കണമെന്ന് ആവശ‍്യപ്പെട്ടപ്പോൾ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഷഹീൻ അനുസരിച്ചതായും റിപ്പോർട്ടിൽ പറ‍യുന്നു. ഡ്രഗ് അഡിക്ഷന്‍റെ പ്രശ്നങ്ങളും ഷഹീൻ പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറ‍യുന്നു.

12 തടവുകാരുള്ള സെല്ലിൽ ഒരാൾ മാത്രം മുടി നീട്ടി വളർത്തിയത് മറ്റ് തടവുകാർക്ക് ബുദ്ധിമുട്ടാണെന്ന് പരാതിയുണ്ടായിരുന്നു. മുടി മുറിച്ചതിന് പിന്നാലെ അസ്വസ്ഥത കാണിച്ച ഷഹീനെ തൃശൂർ മാനസികാരോഗ‍്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. മദ‍്യ ലഹരിയിൽ കേരള വർമ കോളെജിലെ വിദ‍്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഷഹീൻ അറസ്റ്റിലായത്. 10 മാസമായി ഒളിവിൽ കഴിയുന്നതിനിടെ കുടകിൽ നിന്നുമാണ് പിടികൂടിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com