വിദ‍്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; യൂട‍്യൂബർ ഷഹീൻ ഷാ റിമാൻഡിൽ

ഷഹീനെ തൃശൂർ ടൗൺ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്
YouTuber Shaheen Shah remanded in case of attempted murder of students by hitting them with a car
വിദ‍്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; യൂട‍്യൂബർ ഷഹീൻ ഷാ റിമാൻഡിൽ
Updated on

തൃശൂർ: വിദ‍്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായിരുന്ന യൂട‍്യൂബർ ഷഹീൻ ഷായെ റിമാൻഡ് ചെയ്തു. തൃശൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. പത്ത് മാസമായി ഒളിവിൽ കഴിയുകയായിരുന്ന ഷഹീനെ തൃശൂർ ടൗൺ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

കേരളവർമ കോളെജ് വിദ‍്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് നടപടി. കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു സംഭവം.

മദ‍്യപിച്ച് കാറിൽ വരുകയായിരുന്ന ഷഹീനും സംഘവും കേരള വർമ കോളെജിലെ രണ്ട് വിദ‍്യാർഥികളുമായി വാക്കുതർക്കമുണ്ടാവുകയും ഇവരെ പിന്തുടർന്ന് കാറുകൊണ്ട് വിദ‍്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷഹീനെ പൊലീസിന് കണ്ടെത്താനായിരുന്നില്ല.

കഴിഞ്ഞ മാസം 24ന് പ്രതിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്നാണിപ്പോൾ മുഹമ്മദ് ഷഹീൻ ഷായെ പിടികൂടിയിരിക്കുന്നത്.

തൃശൂർ എരനെല്ലൂർ സ്വദേശിയായ ഷഹീൻ 15 ലക്ഷം ഫോളോവേഴ്സുള്ള മണവാളൻ മീഡിയ എന്ന യൂട‍്യൂബ് ചാനലിന് ഉടമയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com