യൂട്യൂബർ തംബുരു തൂങ്ങി മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്

വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ ഇവർ പുളിഞ്ചുവടിലെ വാടക വീട്ടിൽ 13 കാരിയായ മകളോടൊപ്പമാണ് താമസിച്ചിരുന്നത്
YouTuber Thamburu found dead; case registered for unnatural death

തംബുരു

Updated on

കോട്ടയം: മത്സ‍്യബന്ധന വിഡിയോകൾ പങ്കുവച്ചുകൊണ്ട് വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയ യൂട‍്യൂബർ‌ തംബുരു (35) കെ.കെയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ ഇവർ പുളിഞ്ചുവടിലെ വാടക വീട്ടിൽ 13 കാരിയായ മകളോടൊപ്പമാണ് താമസിച്ചിരുന്നത്.

കഴിഞ്ഞ ദിവസം വൈകീട്ടോടെ മകൾ സ്കൂളിൽ നിന്നും വീട്ടിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കാട്ടിക്കുന്നിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.

ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്ന തംബുരുവിന്‍റെ മരണത്തിന് കാരണം പാലക്കാട് സ്വദേശിയായ സുഹൃത്തിന്‍റെ മാനസിക പീഡനമാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇക്കാര‍്യങ്ങൾ അടക്കം അന്വേഷിക്കുമെന്ന് പൊലീസ് വ‍്യക്തമാക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com