''ഒന്നും രണ്ടുമല്ല, ഒരുപാട് സ്ത്രീകളോട്...'', രാഹുലിനെതിരേ ഷഹനാസ്

''രാഹുൽ എനിക്കും മോശം മെസേജ് അയച്ചിരുന്നു. ഇക്കാര്യം ഷാഫി പറമ്പിൽ എംപിയെ അറിയിച്ചിരുന്നു.''
രാഹുലിനെതിരേ എം.എ. ഷഹനാസ് | MA Shahanas against Rahul Mamkoottathil

എം.എ. ഷഹനാസ്, കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി

Updated on

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ വെളിപ്പെടുത്തലുമായി കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറിയും പ്രസാധകയുമായ എം.എ. ഷഹനാസ്. രാഹുൽ തനിക്കു മോശം മെസേജ് അയച്ചെന്നു ഷഹനാസ് പറയുന്നു. ഇക്കാര്യം ഷാഫി പറമ്പിൽ എംപിയെ അറിയിച്ചിരുന്നു.

ഡൽഹിയിൽ കർഷക സമരത്തിനു പോയി വന്നപ്പോൾ രാഹുൽ മോശം മെസേജ് അയച്ചു. രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കരുത് എന്ന് ഷാഫിയോട് താൻ ആവശ്യപ്പെട്ടിരുന്നതായും ഷഹനാസ് പറയുന്നു.

കർഷക സമരത്തിൽ പങ്കെടുത്ത് തിരിച്ചുവന്ന സമയത്ത്, "എന്താണ് നിങ്ങൾ ഞങ്ങളോട് പറയാതെ പോയത്'' എന്നു രാഹുൽ മെസേജ് അയച്ചിരുന്നു. യൂത്ത് കോൺഗ്രസിലെ എല്ലാവർക്കും ഒന്നിച്ചു പോകാനാണെങ്കിൽ വീണ്ടും പോകാമെന്നു ഞാൻ പറഞ്ഞു. അങ്ങനെയല്ല ഉദ്ദേശിച്ചതെന്നും നമ്മൾ രണ്ടാളും പോകുന്നതിനെ കുറിച്ചാണ് പറഞ്ഞതെന്നായിരുന്നു രാഹുലിന്‍റെ മറുപടി.

അതിനുള്ള ഉത്തരം അന്നേ ഞാൻ കൊടുത്തിരുന്നു. കോൺഗ്രസിലും മഹിള കോൺഗ്രസിലും യൂത്ത് കോൺഗ്രസിലുമുള്ള സ്ത്രീകൾക്കു രാഹുലിനെക്കുറിച്ച് ധാരണയുണ്ട്. അയാൾ‌ അധ്യക്ഷ പദവിയിലേക്ക‌ു വരുന്നു എന്നു കണ്ടപ്പോൾ ഇക്കാര്യം മെസേജ് അയച്ച് ഷാഫി പറമ്പിലിനോട് പറഞ്ഞിട്ടുണ്ട്.

കോൺഗ്രസിലെ ബാക്കി സ്ത്രീകളോട് രാഹുൽ മോശമായി പെരുമാറിയിട്ടില്ലെന്ന് തോന്നുന്നുണ്ടോ? ഇഷ്ടം പോലെ ആൾക്കാരുണ്ട്. അവർ‌ കൂടി തുറന്നു പറയാനുള്ള സാഹചര്യം ഉണ്ടാകാനാണ് ഞാൻ ഇപ്പോൾ പ്രതികരിക്കുന്നത്. ഷാഫി പ്രസിഡന്‍റായി ഇരിക്കുമ്പോൾ സ്ത്രീകൾക്ക് പ്രവർത്തിക്കാൻ അനുമതി ഇല്ലായിരുന്നു. രാഹുലിനെതിരേ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നു. രാഹുലിന്‍റെ ഗാർഡിയനാണ് ഷാഫി.

പുരുഷാധിപത്യം എല്ലായിടത്തുമുണ്ട്. കോൺഗ്രസിൽ ഇനിയും സ്ത്രീകൾക്കു പ്രവർത്തിക്കണം. അതുകൊണ്ടാണ് ഇപ്പോൾ ഇക്കാര്യം പറയുന്നത്. പാർട്ടിയെ കളങ്കപ്പെടുത്തുന്നതു രാഹുലിനെ പോലുള്ളവരാണ്. അന്ന് എന്‍റെ പരാതി പരിഗണിച്ചിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു.

എനിക്ക് പാർട്ടിയിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യമാണ് പിന്നീടുണ്ടായത്. രാഹുലിൽ നിന്ന് ലൈംഗിക അധിക്ഷേപം നേരിട്ട യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകരെ നേരിട്ടറിയാം. ഈ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുമുണ്ട്. ഷാഫി പറമ്പിൽ അധ്യക്ഷനായിരുന്നപ്പോൾ യൂത്ത് കോൺഗ്രസിൽ വനിതകൾക്ക് പ്രവർത്തിക്കാനാവാത്ത സാഹചര്യമായിരുന്നു.

രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആക്കിയത് ഷാഫിയുടെ നിർബന്ധപ്രകാരമാണ്. ഉമ്മൻചാണ്ടി നിർദേശിച്ചത് ജെ.എസ്. അഖിലിനെയായിരുന്നു. ഉമ്മൻചാണ്ടിയുടെ നിർദേശം തള്ളിയാണ് ഷാഫിയുടെ തീരുമാനം നടപ്പിലാക്കിയത്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ മെംബർഷിപ്പ് ചേർത്താണ് രാഹുൽ അധ്യക്ഷനായത് എന്ന ആരോപണം ഉയർന്നത് സംഘടനയിൽ നിന്നു തന്നെയാണ്- ഷഹനാസ് വെളിപ്പെടുത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com