'യുവതയ്‌ക്കൊപ്പം കളമശേരി' കൊച്ചിൻ യൂണിവേഴ്സിറ്റിയും സാൻഡോസ് കടുങ്ങല്ലൂരും ജേതാക്കൾ

പുരുഷ വിഭാഗത്തിൽ സാൻഡോസ് കടുങ്ങല്ലൂർ ടീം വിജയികളായി. കൊച്ചിൻ യൂണിവേഴ്സിറ്റി ടീം രണ്ടാം സ്ഥാനം നേടി.
'യുവതയ്‌ക്കൊപ്പം കളമശേരി' കൊച്ചിൻ യൂണിവേഴ്സിറ്റിയും സാൻഡോസ് കടുങ്ങല്ലൂരും ജേതാക്കൾ
Updated on

കളമശേരി: കളമശേരി നിയോജക മണ്ഡലത്തിൽ ലഹരിമുക്ത ക്രിയാത്മക യുവതയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായമന്ത്രി പി രാജീവ് മുൻകൈയെടുത്ത് നടപ്പാക്കുന്ന 'യുവതക്ക് ഒപ്പം' പദ്ധതിയിൽ രാജഗിരി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ബാസ്കറ്റ് ബോൾ ടൂർണ്ണമെന്‍റിൽ കൊച്ചിൻ യൂണിവേഴ്സിറ്റിയും സാൻഡോസ് കടുങ്ങല്ലൂരും ജേതാക്കളായി. പഞ്ചായത്ത്, നഗരസഭാ മത്സരങ്ങളിലെ വിജയികളാണ് ടൂർണ്ണമെൻ്റിൽ പങ്കെടുത്തത്. ടൂർണ്ണമെൻറ് രാജഗിരി പബ്ലിക് സ്കൂൾ ഡയറക്ടർ ഫാ. പൗലോസ് കിടങ്ങത്ത് ഉദ്ഘാടനം ചെയ്തു.

വനിതാ വിഭാഗത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ടീം വിജയികളായി. എറണാകുളം ഗവ. മെഡിക്കൽ കോളേജ് രണ്ടാം സ്ഥാനം നേടി. പുരുഷ വിഭാഗത്തിൽ സാൻഡോസ് കടുങ്ങല്ലൂർ ടീം വിജയികളായി. കൊച്ചിൻ യൂണിവേഴ്സിറ്റി ടീം രണ്ടാം സ്ഥാനം നേടി.

കുസാറ്റ് ഫിസിക്കൽ എഡ്യുക്കേഷൻ ഡയരക്ടർ ഡോ.അജിത് മോഹൻ സമ്മാന വിതരണം നടത്തി. ബാസ്കറ്റ് ബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി റാണ തളിയത്ത് അധ്യക്ഷനായി. ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് താരം ഗീത വി മേനോൻ, യുവതയ്ക്കൊപ്പം സെക്രട്ടറി എ ആർ രഞ്ജിത്, കോർഡിനേറ്റർ എം ഗോപകുമാർ, കെ എൻ സതീഷ്, മധു രാജ്, എ കെ സിബിൻ എന്നിവർ സംസാരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com