7 പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു; ആശങ്ക

രോ​ഗബാധയെ തുടർന്ന് വ്യാഴം, വെള്ളി ദിവസങ്ങളിൽ മൂന്ന് കോടതികൾ അടച്ചിട്ടിരുന്നു.
Representative image
Representative image
Updated on

കണ്ണൂർ: തലശ്ശേരി കോടതിയിൽ 7 പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോ​ഗ ബാധിതരുടെ എണം എട്ടായി ഉയർന്നു. തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിലെ പരിശോധനാ ഫലമാണ് പുറത്തു വന്നത്. ഒരാഴ്‌ച മുൻപാണ് തലശേരി ജില്ലാ കോടതിയിൽ ജഡ്‌ജിമാർക്കും അഭിഭാഷകർക്കും ജീവനക്കാർക്കുമടക്കം നൂറോളം പേർക്ക് രോ​ഗലക്ഷണങ്ങൾ കണ്ടത്.

രോ​ഗബാധയെ തുടർന്ന് വ്യാഴം, വെള്ളി ദിവസങ്ങളിൽ മൂന്ന് കോടതികൾ അടച്ചിട്ടിരുന്നു. ഒരേ രോഗലക്ഷണങ്ങള്‍ നൂറോളം പേര്‍ക്കാണ് അനുഭവപ്പെട്ടത്. കണ്ണിന് ചുവപ്പും പനിയുമാണ് ചിലര്‍ക്ക് അനുഭവപ്പെട്ടത്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പടർത്തുന്ന ഈഡിസ് കൊതുകുകളാണ് സിക വൈറസ് വ്യാപനത്തിന് പിന്നിലും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com