ഓൺലൈൻ ഭക്ഷണത്തിന് കൈപൊള്ളും; ഫുഡ് ഡെലിവറി ഫീസ് കൂട്ടി സൊമാറ്റോ

ഫുഡ് ഡെലിവറി ആപ്പിലെ ഫ്രീ 12.5 രൂപയിൽ നിന്ന് 14.9 ആയി ഉയർന്നു
Zomato increases food delivery fees

സൊമാറ്റോ ഫുഡ് ഡെലിവറി ഫീസ് കൂട്ടി,

Updated on

ന്യൂഡൽഹി: ഫുഡ് ഡെലിവറി പ്ലാറ്റ് ഫോമായ സൊമാറ്റോ ഉപയോക്താക്കളിൽ‌ നിന്ന് ഈടാക്കുന്ന പ്ലാറ്റ്ഫോം ഫീസ് കൂട്ടി. 2.40 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഫുഡ് ഡെലിവറി ആപ്പിലെ ഫ്രീ 12.5 രൂപയിൽ നിന്ന് 14.9 ആയി ഉയർന്നു.

19.2 ശതമാനം വർധനവാണ് പ്ലാറ്റ്ഫോം ഫീസിൽ ഉണ്ടായിരിക്കുന്നത്. മറ്റൊരു ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി ജിഎസ്ടി ഉൾപ്പെടെ 14.99 രൂപ ഡെലിവറി ഫീസായി ഈടാക്കുന്നുണ്ട്.

കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് സൊമാറ്റോ നിരക്ക് കൂട്ടിയത്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ക്രൂഡ് ഓയിൽ, എൽപിജി വിലയിലുണ്ടായ വർധനവ് ഡെലിവറി ചെലവുകളെ ബാധിച്ചതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com