സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സൊമാറ്റോ തൊഴിലാളികള്‍ പണിമുടക്കി

ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകളില്‍ തിങ്കളാഴ്ച്ചയാണ് സമരം
Zomato Workers Went On Strike in Various Districts Of the State
Zomato Workers Went On Strike in Various Districts Of the State

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സൊമാറ്റോ തൊഴിലാളികള്‍ പണിമുടക്കി. വേതന വര്‍ധനയുള്‍പ്പെടെ പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് സമരം. 18 മണിക്കൂര്‍ സൊമാറ്റോ റൈഡര്‍മാര്‍ പണിമുടക്കിയത്. ഇന്നലെ രാവിലെ ആറിന് തുടങ്ങിയ സമരം രാത്രി 12 വരെ തുടര്‍ന്നു.

ആലപ്പുഴ, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലായിരുന്നു പണിമുടക്ക് സമരം. സൊമാറ്റോ ആപ്പ് ഓഫാക്കിയായിരുന്നു പണിമുടക്ക്. നിലവില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷ്യ വസ്തുതക്കള്‍ ഉപഭോക്താവിന് എത്തിച്ച് നല്‍കാന്‍ കിലോമീറ്ററിന് 6 രൂപ നിരക്കാണ് റൈഡര്‍ക്ക്ള്‍ ഉന്നയിച്ച പ്രധാന ആവശ്യം.സ്ഥിരമായി ജോലി ചെയ്യുന്ന റൈഡര്‍മാര്‍ക്ക് 30 മിനിറ്റ് ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനുമുള്ള ഇടവേളകള്‍ അനുവദിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.

ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകളില്‍ തിങ്കളാഴ്ച്ചയാണ് സമരം. സമരത്തിനിടെ കോട്ടയം ജില്ലാ ലേബര്‍ ഓഫീസറുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം ഏറ്റുമാനൂര്‍, സംക്രാന്തി സോണുകളില്‍ തൊഴിലാളികള്‍ തിരുനക്കരയില്‍ ഒത്തു ചേര്‍ന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com