മൂന്നാറിൽ ഒളിവിൽ കഴിഞ്ഞ മാവോവാദിയെ എൻഐഎ അറസ്റ്റ് ചെയ്തു

ഒരു വർഷത്തോളമായി ഇയാൾ ഭാര്യയുമായി ഗോഡാർവിള എസ്റ്റേറ്റിൽ തോട്ടം തൊഴിലാളിയായി കഴിയുകയായിരുന്നു.
NIA arrests Maoist hiding in Munnar

മൂന്നാറിൽ ഒളിവിൽ കഴിഞ്ഞ മാവോവാദിയെ എൻഐഎ അറസ്റ്റ് ചെയ്തു

Updated on

മൂന്നാർ: മൂന്നാറിൽ ഒളിവിൽ കഴിഞ്ഞ മാവോവാദിയെ എൻഐഎ അറസ്റ്റ് ചെയ്തു. ഝാർഖണ്ഡിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥരേ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സഹൻ ടുട്ടിയാണ് അറസ്റ്റിലായത്.

ഒരു വർഷത്തോളമായി ഇയാൾ ഭാര്യയുമായി ഗോഡാർവിള എസ്റ്റേറ്റിൽ തോട്ടം തൊഴിലാളിയായി കഴിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് എൻഐഎ സംഘവും മൂന്നാർ പൊലീസും ഇയാളെ പിടികൂടിയത്.

2021 ലാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ ആക്രമണം നടന്നത്. മാവോവാദി നേതാക്കളെ തെരഞ്ഞു കൊണ്ട് ലാഞ്ച വനമേഖലയിൽ തിരച്ചിൽ നടത്തുകയായിരുന്ന ഝാർഖണ്ഡ് ജാഗ്വാറിലെ പ്രത്യേക സംഘത്തിൽപ്പെട്ട മൂന്നു ഉദ്യോഗസ്ഥരാണ് മാവോവാദികൾ നടത്തിയ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com