ആശുപത്രികളിലെ ഉപകരണക്ഷാമം പരിഹരിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി അനുവദിച്ചു

50 കോടി രൂപയാണ് കെഎംഎസ്‌സിഎല്ലിന് അനുവദിച്ചത്.
State Health Agency intervenes to address equipment shortage in hospitals; 100 crores allocated

ആശുപത്രികളിലെ ഉപകരണക്ഷാമം പരിഹരിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ ഇടപെടൽ; 100 കോടി അനുവദിച്ചു

Updated on

തിരുവനന്തപുരം: ആശുപത്രികളിലെ ഉപകരണക്ഷാമം പരിഹരിക്കാൻ ആരോഗ്യ വകുപ്പിന്‍റെ ഇടപെടൽ. വിതരണക്കാർക്കുളള കുടിശിക തീർ‌ക്കുന്നതിനായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി നൂറു കോടി രൂപയാണ് അനുവദിച്ചത്. 65 കോടി രൂപ സർക്കാർ ആശുപത്രികൾക്കും 35 കോടി രൂപ സ്വകാര്യ ആശുപത്രികൾക്കുമാണ് അനുവദിച്ചിരിക്കുന്നത്.

50 കോടി രൂപയാണ് കെഎംഎസ്‌സിഎല്ലിന് ( Kerala Medical Services Corporation Limited (KMSCL) അനുവദിച്ചത്. എന്നാൽ 2024 ഫെബ്രുവരി മുതൽ 2025 മാർച്ച് വരെയുളള തുക ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് വിതരണക്കാർ വ്യക്തമാക്കിയത്.

ഉപകരണക്ഷാമത്തെ തുടർന്ന് തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളെജുകളിൽ അടക്കം പ്രതിസന്ധിയുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com