എസ്എഫ്ഐ ആൾമാറാട്ടം: വിശാഖിനെതിരെ നടപടിയെടുത്ത് സിപിഎം

കാട്ടാക്കട ക്രിസ്ത്യൻ കോളെജിൽ ഡിസംബർ 12 ന് നടന്ന യൂണിയൻ തെരഞ്ഞെടുപ്പിലാണ് വിശാഖ് ആൾമാറാട്ടം നടത്തിയത്
എസ്എഫ്ഐ ആൾമാറാട്ടം: വിശാഖിനെതിരെ നടപടിയെടുത്ത് സിപിഎം
Updated on

തിരുവനന്തപുരം: കേരള സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തിയ എസ്എഫ്ഐ പ്രവർത്തകനെതിരെ നടപടി. എസ്എഫ്ഐ ഏരിയാ കമ്മിറ്റി സെക്രട്ടറി വിശാഖിനെ പ്ലാവൂർ ലോക്കൽ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. ജില്ലാ സെക്രട്ടറിയേറ്റിന്‍റെ നിർദേശത്തെ തുടർന്നാണ് നടപടി.

കാട്ടാക്കട ക്രിസ്ത്യൻ കോളെജിൽ ഡിസംബർ 12 ന് നടന്ന യൂണിയൻ തെരഞ്ഞെടുപ്പിലാണ് വിശാഖ് ആൾമാറാട്ടം നടത്തിയത്. യുയുസി തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പാനലിൽ നിന്നും ആരോമൽ, അനഘ എന്നിവരാണ് വിജയിച്ചത്. എന്നാൽ കോളെജിൽ നിന്നും സർവ്വകലാശാലയിലേക്ക് പേരു നൽകിയപ്പോൾ അനഘയ്ക്ക് പകരം വിശാഖിന്‍റെ പേര് നൽകുകയായിരുന്നു. കെഎസ്‌യു നൽകിയ പരാതിയിലാണ് സംഭവം പുറത്തറിയുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com