അഭിലാഷ്
അഭിലാഷ്

പത്തനംതിട്ടയിൽ ഹോട്ടലുടമ മരിച്ച നിലയിൽ; കെട്ടിടത്തിനു മുകളിൽ നിന്ന് വീണതെന്ന് സംശയം

അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു
Published on

പത്തനംതിട്ട: കോന്നിയിൽ ഹോട്ടലുടമയെ മരിച്ച നിലയിൽ കണ്ടെത്തി. മങ്ങാരത്ത് മംഗലത്ത് അഭിലാഷ് (42) ആണ് മരിച്ചത്. ബിജെപി മുൻ ഏരിയാ പ്രസിഡന്‍റ് കൂടിയാണ് അഭിലാഷ്.

റിപ്പബ്ലിക്കൻ സ്കൂളിനു സമീപം കൃഷ്ണ എന്ന ഹോട്ടൽ നടത്തിവരുകയായിരുന്നു അഭിലാഷ്. ഇതിന്‍റെ മുകൾ നിലയിൽ തന്നെയായിരുന്നു താമസം. തിങ്കളാഴ്ച പുലർച്ചെ ഇയാളെ കെട്ടിടത്തിനു താഴെ വഴിയരികിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com