മെഷീന്‍വാൾകൊണ്ട് കാലറ്റു; കട്ടപ്പനയിൽ എസ്റ്റേറ്റ് സുപ്രണ്ടിന് ദാരുണാന്ത്യം

വീണുകടന്ന മരത്തടി മെഷീന്‍വാൾ ഉപയോഗിച്ച് മുറിക്കുന്നതിനിടെ ആയിരുന്നു അപകടം.
മെഷീന്‍വാൾകൊണ്ട് കാലറ്റു; കട്ടപ്പനയിൽ എസ്റ്റേറ്റ് സുപ്രണ്ടിന് ദാരുണാന്ത്യം
Updated on

കട്ടപ്പന: മരത്തടി മുറിക്കുന്നതിനിടെ മെഷീന്‍വാൾകൊണ്ട് കാലറ്റുപോയി എസ്റ്റേറ്റ് സുപ്രണ്ടിന് ദാരുണാന്ത്യം. വള്ളിക്കടവ് ജ്യോതിനഗർ പുതിയാപറമ്പിൽ തോമസ് ജോസഫ് (കുട്ടിച്ചന്‍ -45) ആണ് മരിച്ചത്. രാവിലെ 10.30 ഓടെയായിരുന്നു അപകടം.

മാലിക്കു സമീപമുള്ള സ്വകാര്യ ഏലത്തോട്ടത്തിലെ സുപ്രണ്ടായ ഇദ്ദേഹം മറ്റ് തൊഴിലാളികൾക്കൊപ്പമാണ് പണിസ്ഥതല്ല് എത്തിയത്. വീണുകടന്ന മരത്തടി മെഷീന്‍വാൾ ഉപയോഗിച്ച് മുറിക്കുന്നതിനിടെ ആയിരുന്നു അപകടം.

തെന്നിമാറി മെഷീന്‍വാൾകൊണ്ട് ഇദ്ദേഹത്തിന്‍റെ ഇടതുകാൽ മുട്ടിനു മുകൾഭാഗത്തുവച്ച് മുറിഞ്ഞുതൂങ്ങി. ഒപ്പമുണ്ടായിരുന്നവർ ഉടന്‍തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വള്ളക്കടവ് സെന്‍റ് ആന്‍റണീസ് പള്ളിയിൽ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com