'മോദി ഗ്യാരന്‍റി': കേരളത്തിൽ വിലപ്പോവില്ലെന്ന് കെ. മുരളീധരൻ; മുഖ്യ പ്രചാരണ വാക്യമാക്കാൻ ബിജെപി

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 'മോദിയുടെ ഗ്യാരണ്ടി' മുഖ്യ ടാഗ് ലൈനാക്കാനാണ് ബിജെപിയുടെ നീക്കം
k muraleedharan and narendra modi
k muraleedharan and narendra modi
Updated on

കോഴിക്കോട്: മോദി ഗ്യാരന്‍റി കൊണ്ട് ബിജെപിക്ക് കേരളത്തിൽ നേട്ടമുണ്ടാവാൻ പോവുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മോദി ഗ്യാരന്‍റി പ്രഖ്യാപനമൊന്നും കേരളത്തിൽ നടപ്പാകാൻ പോവുന്നില്ല. മോദി കേരളത്തിൽ സമയം ചെലവിട്ടിട്ട് കാര്യമില്ല. പിണറായി വിളിച്ചാലും കോൺഗ്രസ് അധികാരത്തിൽ ഇരിക്കുമ്പോൾ വിളിച്ചാലും പ്രമുഖര്‍ സമ്മേളനത്തിനും റാലിക്കും വരും . അത് വോട്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ,ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 'മോദിയുടെ ഗ്യാരണ്ടി' മുഖ്യ ടാഗ് ലൈനാക്കാനാണ് ബിജെപിയുടെ നീക്കം. മോദിയുടെ സന്ദർശനത്തിന് ശേഷം ചേർന്ന നേതാക്കളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. കേന്ദ്ര സർക്കാർ നേട്ടങ്ങള്‍ ഉയർത്തിക്കാട്ടാനുള്ള മികച്ച പ്രയോഗം എന്ന് വിലയിരുത്തിയാണ് ഈ നീക്കം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com