വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; ഭർത്താവിനെതിരേ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

അമിത രക്തസ്രാവമാണ് അസ്മയുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമായിരുന്നു
woman dies during home birth husband sirajuddin charged with involuntary manslaughter

വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; ഭർത്താവിനെതിരേ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

Updated on

കൊച്ചി: വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദിനെതിരേ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി. തിങ്കളാഴ്ച വൈകിട്ടോടെ ഇയാളുടെ അറസ്റ്റ് മലപ്പുറം എസ്പി രേഖപ്പെടുത്തിയിരുന്നു.

അസ്മയുടെ അഞ്ചാം പ്രസവമായിരുന്നു ഇത്. ആദ്യത്തെ 2 പ്രസവം മാത്രമാണ് ആശുപത്രിയിൽ വച്ച് നടന്നത്. മറ്റ് മൂന്ന് പ്രസവങ്ങളും വീട്ടിൽ വച്ചാണ് നടന്നത്. സിറാജുദ്ദീൻ ആത്മീയ കാര്യങ്ങളിൽ അമിതമായി വിശ്വസിച്ചിരുന്നതിനാലാണ് പ്രസവങ്ങൾ വീട്ടിലാക്കിയതെന്നാണ് മൊഴി. പ്രസവത്തിന് സഹായിക്കാനായി ഒരു സ്ത്രീ ഒപ്പമുണ്ടായിരുന്നതായി പ്രതി മൊഴി നൽകിയിട്ടുണ്ട്. ഇവരിലേക്കും അന്വേഷണം നീളും.

അമിത രക്തസ്രാവമാണ് അസ്മയുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമായിരുന്നു. ശനിയാഴ്ച രാവിലെ 6 മണിക്ക് പ്രസവിച്ച അസ്മ മരിക്കുന്നത് രാത്രി 9 മണിയോടെയാണ്. മൂന്നു മണിക്കൂറോളം രക്തസ്രവമുണ്ടായി. മലപ്പുറത്ത് വാടകവീട്ടിൽ നിന്നും അസ്മയുടെ മരണ ശേഷം മൃതദേഹവുമായി സിറാജുദീൻ പെരുമ്പാവൂരിലെ വീട്ടിലേക്കെത്തുകയായിരുന്നു. എല്ലാവരിൽ നിന്നും മരണ വിവരം സിറാജുദ്ദീൻ മറച്ചു വച്ചിരുന്നു. തുടർന്ന് യുവതിയുടെ വീട്ടുകാരുമായി വാക്കു തർക്കമുണ്ടായി. യുവതിയുടെ കുടുംബമാണ് സിറാജുദ്ദീനെതിരേ പൊലീസിൽ പരാതി നൽകിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com