വ്യക്തമായ കണക്ക്, ബാങ്ക് ഇടപാട്; വീണയെ ന്യായീകരിച്ച് സിപിഎം രേഖ

കമ്പനിക്ക് പരാതിയില്ലാത്ത വിഷയമാണ്. വാദം പോലും കേൾക്കാതെയാണ് പ്രചരണമെന്നും പാർട്ടി വിമർശിക്കുന്നു
Pinarayi Vijayan | Veena vijayan
Pinarayi Vijayan | Veena vijayan
Updated on

തിരുവനന്തപുരം: എക്സാലോജിക് വിവാദത്തിൽ വീണാ വിജയനെ ന്യായീകരിച്ച് സിപിഎം രേഖ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കീഴ്ഘടകൾക്കു നൽകിയ രേഖയിലാണ് എക്സാലോജിക്കിനെ ന്യായീകരിക്കുന്നത്. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ എക്സാലോജിക് കമ്പനിയുടെ ഇടപാടാണന്നെന്നാണ് പാർട്ടി പറയുന്നത്.

കമ്പനിക്ക് പരാതിയില്ലാത്ത വിഷയമാണ്. വാദം പോലും കേൾക്കാതെയാണ് പ്രചരണമെന്നും പാർട്ടി വിമർശിക്കുന്നു. സംസ്ഥാനത്തിന്‍റെ വികസന പ്രവത്തനത്തെയും സംസ്ഥാന സർക്കാരിനെയും തേജോവധം ചെയ്യുകയെന്നതു തങ്ങളുടെ രാഷട്രീയ അജണ്ടയായി തന്നെ അവർ മുന്നോട്ടുവയ്ക്കുകയാണെന്ന് രേഖയിൽ പറയുന്നു.

കേന്ദ്രസർക്കാരിന്‍റെ കേരളത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഭാഗത്താണ് എക്സാലോജിക്കിനെക്കുറിച്ചും പരാമർശിക്കുന്നത്. സംസ്ഥാനത്തേ മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയെന്ന നിലപാടാണ്. മുഖ്യമന്ത്രിയെ വ്യക്തിപരമായി തേജോവധം ചെയ്യുകയെന്ന ലക്ഷ്യത്തോടെ നിരവധി കള്ളക്കഥകൾ മെനയുന്ന രീതി കേന്ദ്ര ഏജൻസികളുടെയും അതുപോലുള്ള സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടന്നു വരികയാണെന്നും രേഖയിൽ പറയുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com